നടിയെ ആക്രമിച്ച കേസ്; പി സി ജോർജിനെ ചോദ്യം ചെയ്യും

pc george points gun estate employees

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നാളെ അന്വേഷണ സംഘം ജോർജിന് നോട്ടീസ് നൽകും. തെളിവുകളുമായി ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുക.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപ് റിമാന്റിൽ കഴിയുന്ന സാഹചര്യത്തിൽ ദിലീപ് നിരപരാദിയാണെന്ന് പി സി ജോർജ് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ജോർജിനെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എ വി ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം താൻ പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കില്ലെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം ജോർജ് ചാനൽ ചർച്ചയിൽ പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top