പൈങ്കുളം ദാമോദര ചാക്യാർ അന്തരിച്ചു.

കൂടിയാട്ടം കലാകാരൻ പൈങ്കുളം ദാമോദര ചാക്യാർ (82) അന്തരിച്ചു. ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച തൃശ്ശൂരിൽ നടക്കും. തൃശ്ശൂരിലെ പൈങ്കുളത്താണ് ദാമോദര ചാക്യാർ ജനിച്ചത്.
കൂടിയാട്ടത്തെ ജനകീയമാക്കുന്നതിൽ ഏറെ പങ്കുവഹിച്ച ദാമോദര ചാക്യാർ അമ്മാവൻ പൈങ്കുളം രാമചാക്യാരിൽനിന്നാണ് കല അഭ്യസിച്ചത്.
2004ൽ കേരള കലാമണ്ഡലം അവാർഡ്, 2006 ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 2012 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here