ജിഷ്ണുവും അഖ്‌ലാഖും ചർച്ചയാകുന്ന ‘വാഗ’യെ എതിർത്ത് മജ്‌ലിസ് കോളേജ്; മാഗസിൻ പ്രകാശനം ചെയ്ത് യൂണിയൻ

VAGA A TRIAN TO PAKISTAN

സംഘപരിവാർ ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാകുന്ന വളാഞ്ചേരി മജ്‌ലിസ് കോളേജ് മാഗസിന് പ്രകാശനാനുമതി നിഷേധിച്ച് കോളേജ് പ്രിൻസിപ്പാളും മാനേജ്‌മെന്റും. വാഗ, എ ട്രയിൻ ടു പാക്കിസ്ഥാൻ എന്ന് പേരിട്ടിരിക്കുന്ന മാഗസിൻ ഉയർത്തുന്ന സംഘപരിവാർ ഭീകരതയ്‌ക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കണമെന്നതാണ് അധികൃതരുടെ പ്രധാന ആവശ്യം.

ഗോ സംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ടം കൊലചെയ്ത മുഹമ്മദ് അഖ്‌ലാഖ്, യുക്തിവാദിയും ചിന്തകനുമായിരുന്ന എം.എം. കൽബുർഗി, ഹൈദരാബാദ് സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുല, നെഹ്‌റു കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയ്, കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസൽ, ജുനൈദ്, റിയാസ് മൗലവി തുടങ്ങിയവർക്ക് സമർപ്പിച്ച മാഗസിന്റെ സമർപ്പണം പേജ് ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം. ഒപ്പം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ എതിർത്തുകൊണ്ട് കവിത, ചില ലേഖനങ്ങൾ എന്നിവയും ഒഴിവാക്കണമെന്നുമാണ് മുസ്ലീം ലീഗിന്റെ കൈവശമുള്ള മജ്‌ലിസ് ആർട് ആന്റ് സയൻസ് കോളേജ് അധികൃതർ ആവശ്യപ്പെടുന്നത്.

WhatsApp Image 2017-07-27 at 16.24.04ജിഷ്ണു അവസാനത്തെ ഇരയായിരിക്കണം എന്ന ലേഖനത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്നും സ്വാശ്രയ കോളേജുകൂടിയായ മജ്‌ലിസ് കോളേജ് അധികൃതർ ആവശ്യപ്പെടുന്നു. ചാരിത്ര്യം എന്ന പേരിൽ എഴുതിയ ലേഖനത്തിലെ സ്ത്രീപക്ഷ രചനയിലെ അധികൃതർക്ക് രുചിക്കാത്ത ഭാഗവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും മാഗസിന് പിന്നിൽ പ്രവർത്തിച്ച എസ്എഫ്‌ഐ യൂണിയൻ
സ്റ്റുഡന്റ് എഡിറ്റർ റഫീഖ് മുഹമ്മദ് അടക്കമുള്ളവർ പറയുന്നു.

WhatsApp Image 2017-07-27 at 14.07.17എതിർക്കുന്നവരെയെല്ലാം ട്രയിൻ വഴി വാഗ അതിർത്തി കടത്തി വിടുമെന്ന് പ്രഖ്യാപിക്കുന്ന ഏകാദിപത്യത്തിനെതിരെയാണ് മാഗസിൻ ശബ്ദിക്കുന്നത്. ബീഫ് നിരോധനവും അതിന്റെ പേരിലുള്ള ആൾക്കൂട്ട ഭീകരതയും കൊന്നുതള്ളിയവർക്കും മതത്തിന്റെ പേരിൽ പോയിന്റ് ബ്ലാങ്കിൽ വെടിയേറ്റ് കൊല്ലപ്പെട്ടവർക്കും ഇടിമുറികളിൽ ജീവൻപൊലിഞ്ഞവർക്കും രാഷ്ട്രീയ കൊലപാതകങ്ങളിൽ ചിറകറ്റ് വീണവർക്കും സമർപ്പിച്ച മാഗസിനിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നതിലൂടെ ആ മാഗസിൻ മുന്നോട്ട് വയ്ക്കുന്ന ആശയത്തോടുള്ള ഭയമാണ് കോളേജ് അധികൃതർ പ്രകടിപ്പിക്കുന്നതെന്ന് സ്റ്റുഡന്റ് എഡിറ്റർ റഫീഖ് മുഹമ്മദ് ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

VAGAഅതേസമയം കോളേജ് അധികൃതരുടെ വിലക്ക് ലംഘിച്ച് എസ്എഫ്‌ഐ കോളേജ് യൂണിയൻ വാഗ മാഗസിൻ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. പ്രിൻസിപ്പാളിന് നൽകി പ്രകാശനം ചെയ്യുന്നതിന് പകരം ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയ്ക്ക് മാഗസിൻ പ്രതി കൈമാറിയാണ് പ്രകാശം നിർവ്വഹിച്ചത്. മുഴുവൻ വിദ്യാർത്ഥികളുടെയും സാന്നിദ്ധ്യത്തിൽ ക്യാംപസിനുള്ളിൽ തന്നെയായിരുന്നു വാഗയുടെ പ്രകാശനം.

WhatsApp Image 2017-07-27 at 17.04.42മുസ്ലീം ലീഗിന് കീഴിലുള്ള കോളേജ് തന്നെ ഇത്തരം പ്രവണതകളെ എതിർക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നത് വിശ്വസിക്കാനാകാതെ നിൽക്കുകയാണ് വിദ്യാർത്ഥികൾ. ആഹാരത്തിൽപ്പോലും നിരോധനം ഏർപ്പെടുത്തുകയും ആൾക്കൂട്ടം തന്നെ നിയമം നടപ്പിലാക്കുകയും ചെയ്യുമ്പോഴാണ് ഒരു കോളേജിന്റെ ഭാഗത്തുനിന്നും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടികൾ ഉണ്ടാകുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.

Beef akhalq discussion college union launches magazine despite majlis college opposition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top