മുതിര്‍ന്ന ചലച്ചിത്ര താരം ഖദീജ അന്തരിച്ചു

khadeeja

ആദ്യ കാല മലയാള ചലച്ചിത്ര താരം ഖദീജ അന്തരിച്ചു.77വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വടുതല കട്ടപ്പുറം പരേതനായ കെ വി മാത്യുവിന്റെ ഭാര്യയാണ്.

ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ ഭരതനാട്യം പഠിക്കാന്‍ ചേര്‍ന്ന ആദ്യ മുസ്‌ളിം വിദ്യാര്‍ഥിനിയായിരുന്നു ഖദീജ. അസുരവിത്ത്, വെളുത്ത കത്രീന, തേന്‍മാവിന്‍ കൊമ്പത്ത്, ഭാര്യ, കാപാലിക, മനുഷ്യപുത്രന്‍, കാക്കത്തമ്പുരാട്ടി, ജീസസ്, നിഷേധി, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, പട്ടാഭിഷേകം, മകനെ നിനക്കുവേണ്ടി, എറണാകുളം ജങ്ഷന്‍, കണ്ണൂര്‍ എക്‌സ്പ്രസ്, ചിത്രമേള, ലങ്കാദഹനം തുടങ്ങിയ ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേംനസീര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

khadeeja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top