നിതീഷ് കുമാറിന്റെ നടപടിയിൽ അതൃപ്തിയുമായി ശരത് യാദവ്

sarath yadav

ബിജെപിയോടൊപ്പം ചേർന്ന് ബീഹാർ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജഞ ചെയ്ത നിതീഷ് കുമാറിന്റെ നടപടിയിൽ അതൃപ്തിയുമായി ശരത് യാദവ്. ബിജെപിയിൽ ചേരാനുള്ള നിതീഷ് കുമാറിന്റെ നിലപാട് വ്യക്തിപരമാണെന്നും ശരത് യാദവ് പറഞ്ഞു.

അതേസമയം തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ അറിയിക്കുമെന്നും ശരത് യാദവ് പറഞ്ഞു. ശരത് യാദവിനെ കേന്ദ്രമന്ത്രിയാക്കിയേക്കുമുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്.

നേരത്തേ ജെഡിയു കേരള ഘടകം നിതീഷ് കുമാറിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയിരുന്നു. ഒപ്പം ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ചതായും വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top