ആദായ നികുതി റിട്ടേൺ നാളെ വരെ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ജൂലായ് 31 ന് അവസാനിക്കും. തിങ്കളാഴ്ചയ്ക്ക് ശേഷവും പിഴ ഇല്ലാതെ റിട്ടേൺ ഫയൽ ചെയ്യാനാകുമെങ്കിലും അധികമായി പിടിച്ച നികുതി തുക തിരികെ ലഭിക്കേണ്ടവർക്ക് പലിശയിനത്തിൽ ലഭിക്കേണ്ട തുക കുറയും.

ജൂലായ് മുപ്പത്തിയൊന്നിനകം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ഫയൽ ചെയ്ത അന്ന് മുതലുള്ള പലിശയേ ലഭിക്കൂ. 2016 നവംബർ ഒമ്പത് മുതൽ ഡിസംബർ 30വരെയുള്ള കാലയളവിൽ രണ്ട് ലക്ഷമോ അതിലധികം രൂപയോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ നിർബന്ധമായും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ റിപ്പോർട്ട് ചെയ്യണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top