ക്യാബേജിനൊപ്പം പാമ്പിനെയും പാകംചെയ്ത് കഴിച്ചു; അമ്മയും മകളും ആശുപത്രിയിൽ

woman and daughter hospitalized after consuming snake hidden in cabbage

ക്യാബേജിൽ പാമ്പ് ഒളിച്ചിരിക്കുന്നതറിയാതെ ക്യാബേജിനൊപ്പം പാമ്പിനെയും പാകംചെയ്ത് കഴിച്ച അമ്മയും മകളും ആശുപത്രിയിൽ. അത്താഴത്തിനായി ചന്തയിൽ നിന്ന് ക്യാബേജ് വാങ്ങി പാകം ചെയ്ത് കഴിക്കവേ എന്തോ കയ്പ്പ് നിറഞ്ഞ വസ്തുവിൽ കടിച്ചതായി അമ്മ അഫ്‌സാൻ പറഞ്ഞു. മകൾക്കും സമാന അനുഭവമുണ്ടായതോടെ ക്യാബേജ് പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ കഷ്ണം കണ്ടെത്തിയത്.

മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കടിച്ചത് പാമ്പിനെയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ചികിത്സ തേടി. ആശുപത്രിയിൽ എത്തിയ ഇവർ ഒരുപാട് ശർധിച്ചതായി ബന്ധുക്കൾ പറഞ്ഞു.

പാമ്പിന്റെ വിഷം രക്തത്തിൽ കലർന്നിരുന്നെങ്കിൽ ഇരുവരുടേയും നില ഗുരുതരമായിരുന്നേനെയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ നിലിവിൽ ഭയപ്പെടാനൊന്നുമില്ലെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അഫ്‌സാനും മകൾ ആമിനയേയും എംവൈ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

 

woman and daughter hospitalized after consuming snake hidden in cabbage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top