Advertisement

തിരുവനന്തപുരം യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം വിളമ്പിയ സംഭവം; വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടും

December 12, 2023
Google News 1 minute Read
university women's hostel

തിരുവനന്തപുരം യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം വിളമ്പിയ സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുമെന്ന് വിദ്യാർത്ഥികൾക്ക് രജിസ്ട്രാർ ഉറപ്പ് നൽകി.

സർവ്വകലാശാല രജിസ്ട്രാർ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികൾ പരിഹരിക്കുമെന്ന് രജിസ്ട്രാർ വ്യക്തമാക്കി. വാർഡനെ ഒഴിവാക്കിയാണ് ചർച്ച നടത്തിയത്. ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുവും, ബാൻഡ് എയിഡും കണ്ടെത്തിയത് ട്വന്റിഫോർ വാർത്തയാക്കിയിരുന്നു. വാർത്തയ്ക്കു പിന്നാലെയാണ് രജിസ്ട്രാർ ഇടപെട്ടത്.

Read Also : വനിതാ ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണത്തിൽ പുഴുക്കൾ, സ്‌ക്രൂ, ബാൻഡ് എയ്ഡ്, തൂവൽ; മെസ്സ് നിറയെ എലികൾ; പരാതിയുമായി വിദ്യാർത്ഥികൾ

സ്‌ക്രൂ, തൂവൽ, സ്‌ക്രബർ, പുഴുക്കൾ, വണ്ട് എന്നിവയെല്ലാം സ്ഥിരമായി ഭക്ഷണത്തിൽ നിന്ന് കിട്ടാറുണ്ടെന്ന് വിദ്യാർത്ഥികൾ പരാതി ഉയർത്തിയിരുന്നു. മെസ്സിൽ നിറയെ എലികളാണെന്നും വിദ്യാർത്ഥികൾ പറയുന്നു. ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ മെസ്സിൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന ടേബിളിൽ എലി ചത്ത് കടന്നിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.

Story Highlights: vazhuthacaud womens hostel food issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here