നിശാക്ലബിൽ വെടിവയ്പ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു

german night club firing

ജർമനിയിലെ നിശാക്ലബ്ബിലുണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കൻ ജർമനിയിലെ കോൺസ്റ്റാൻസിലിലെ ഗ്രെ നിശാക്ലബ്ബിലാണ് അതിക്രമിച്ച കയറിയയാൾ നിറയൊഴിച്ചത്.

സംഭവസമയം ക്ലബ്ബിൽ നൂറോളം പേരുണ്ടായിരുന്നു. പൊലിസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇറാഖി പൗരനായ ആക്രമിയും ആക്രമിയുടെ വെടിവയ്പ്പിൽ പൊലിസുകാരനുമാണ് കൊല്ലപ്പെട്ടത്.

 

 

german night club firing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top