ഈ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്

viral

ഈ ഫോട്ടോയില്‍  കാണുന്ന യുവാവ് ഒരു ചാനലിന് വേണ്ടി ഇത്തരത്തില്‍ വേഷം ധരിച്ചു എന്ന തെറ്റ് മാത്രമാണ് ചെയ്തത്. എന്നാല്‍ ഇയാള്‍ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയെന്നും നാടു വിട്ടുപോയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നത്.

ആസിഫ് അലി എന്ന യുവാവിനെ കുറച്ചാണ് വ്യാജ വാര്‍ത്ത പരക്കുന്നത്. ആസിഫ് സര്‍ജറി നടത്തി പെണ്ണായെന്നും,  വീടു വിട്ട് പോയെന്നും മറ്റുമാണ് പ്രചാരണം. കോഴിക്കോട് വളാപ്പറമ്പ് സ്വദേശിയാണ് ആസിഫ്. ഈ തെറ്റായ വാര്‍ത്ത ഈ യുവാവിനെ ആകെ തകര്‍ത്തിരിക്കുകയാണ്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് കാണിച്ച് ഇപ്പോള്‍ യുവാവ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top