അക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; കേസ് റദ്ദാക്കണെന്ന് അജു വർഗീസ്

aju varghese presented before kalamassery CI aju varghese approaches HC with affadavit and plea

കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട കേസ് റദ്ദാക്കണമെന്ന ഹർജിയുമായി നടൻ അജു വർഗീസ് ഹൈക്കോടതിയിൽ. എഫ്‌ഐആർ റദ്ദാക്കുന്നതിൽ വിരോധമില്ലെന്ന് നടിയുടെ സത്യവാങ്ങ്മൂലവും അജു ഹർജിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

നടി പീഡിപ്പിക്കപ്പെട്ട കേസിൽ തന്റെ ഫേസ്ബുക് പോസ്റ്റിൽ അജു വർഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയതിന് പോലീസ് താരത്തിനെതിരെ കേസെടുത്തിരുന്നു. എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ നിർബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു അജു നടിയുടെ പേര് പരാമർശിച്ചത്.

അജു നടിയെ പേര് പരാമർശിച്ചത് വൻ വിവാദമായതിനെ തുടർന്ന് താരം ഫേസ്ബുക്കിലൂടെ തന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു.

aju varghese approaches HC with affadavit and plea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top