എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ ക്യാമ്പ്; സികെ വിനീത് പുറത്ത്; അനസും രഹ്നേഷും അകത്ത്

c k vineeth cAsian cup Indian camp ck vineeth not included

എ.എഫ്.സി. ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാമ്പിൽ രണ്ട് മലയാളികൾ ഇടംനേടി. പ്രതിരോധതാരം അനസ് എടത്തൊടികയും
ഗോൾകീപ്പർ ടി.പി. രഹനേഷുമാണ് ക്യാമ്പിലുള്ള മലയാളികൾ. അതേസമയം മറ്റൊരു മലയാളിയായ സി.കെ വിനീതിന് ടീമിൽ ഇടം കണ്ടെത്താനായില്ല.

ഇന്ത്യൻ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്‌റ്റെന്റെയ്‌നാണ് 34 അംഗ ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഐ.എസ്.എല്ലിലും ഫെഡറേഷൻ കപ്പിലും മികവ് തെളിയിച്ച
വിനീതിനെ ഉൾപ്പെടുത്താതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഫെഡറേഷൻ കപ്പ് ഫൈനലിനിടെ പരിക്കേറ്റ വിനീത് ഫിറ്റ്‌നെസ് വീണ്ടെടുത്തിരുന്നു.

ഓഗസ്റ്റ് 11 മുതൽ ചെന്നൈയിലാണ് ക്യാമ്പ്. യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ മ്യാൻമറിനെയും കിർഗിസ്താനെയും പരാജയപ്പെടുത്തിയിരുന്നു. മക്കാവുവിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

Asian cup Indian camp ck vineeth not included

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top