കന്നട ചലച്ചിത്ര താരം ധ്രുവ് അന്തരിച്ചു

DRUV SHARMA

കന്നഡ നടൻ ധ്രുവ് ശർമ്മ (35) അന്തരിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെയാണ് ധ്രുവ് തെന്നിന്ത്യയിൽ പ്രശസ്തനാകുന്നത്. ശനിയാഴ്ച വീട്ടിൽ തളർന്നുവീണ ധ്രുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബംഗളരുവുലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടർന്ന് അവയവങ്ങൾ പ്രവർത്തന രഹിതമായതാണ് മരണ കാരണം. കേൾവി ശക്തിയും സംസാരശേഷിയുമില്ലാതിരുന്ന ധ്രുവ് തന്റെ അഭിനയ മികവുകൊണ്ട് നിരവധി ആരാധകരെ നേടി. സ്‌നേഹാഞ്ജലി, ബാംഗ്ലൂർ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സർക്കിൾ, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കർണാടക ബുൾഡോസേഴ്‌സ് താരമായിരുന്നു ധ്രുവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top