താരജാഡകളില്ല, കുടപിടിയ്‌ക്കേണ്ട, വെറും നിലത്ത് ഷോട്ടിനായി കാത്തിരിക്കുന്ന വിജയ് സേതുപതി

വിജയ് സേതുപതിയും, മാധവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വിക്രം വേദ തിയേറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കുമ്പോൾ തന്നെ വിജയ് തിരക്കിലാണ്. 96 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോൾ.
താരജാഡകളൊന്നുമില്ലാതെ ചിത്രത്തിന്റെ സെറ്റിൽ ഷൂട്ടിംഗ് ഇടവേളയിൽ വെറും തറയിലിരിക്കുന്ന സേതുപതിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ഒരു ചിത്രം വിജയിക്കുമ്പോഴേക്കും ആസാധാരണക്കാരായി മാറുന്നവർക്കിടയിൽ വിജയ് സേതുപതി വേറിട്ട് നിൽക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായി തെന്നിന്ത്യയുടെ ‘നല്ല നടൻ’ ആരാധകരോടൊപ്പം സമയം ചെലവിടുന്ന വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. അത്രയ്ക്ക് സിംപിളാണ് വിജയ്.
മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെയാണ് വിജയ് 96 ൽ അവതിരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. 96 വയസ്സുകാരനായും താരമെത്തും. തൃഷയാണ് നായിക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here