നടിയോട് അപമര്യാദയായ പെരുമാറിയ സംഭവം; തെളിവെടുപ്പ് നടത്തി

ഹണി ബി 2ചിത്രത്തില്‍ അഭിനയിച്ച നടിയോട് അപമര്യാദയായി സംസാരിച്ചെന്ന പരാതിയില്‍ പോലീസ് തെളിവെടുപ്പ് നടത്തി. കുമ്പളത്തെ റിസോര്‍ട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ വച്ചാണ് അപമര്യാദയായി സംസാരിച്ചതെന്നാണ് പരാതി. തെൻറ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്നു പരാതിക്കാരി പറയുന്ന രംഗങ്ങളും ഇവിടെയാണ് ചിത്രീകരിച്ചത്. രണ്ട് മണിക്കൂറോളം നേരം അന്വേഷണ സംഘം റിസോര്‍ട്ടില്‍ തെളിവെടുപ്പ് നടത്തി.
കേസില്‍ ജീന്‍ പോള്‍ ഉള്‍പ്പെടെ നാലുപേര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുന്നത്. ജീന്‍ പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി, അണിയറ പ്രവര്ത്തകന് അനൂപ് വേണുഗോപാല്‍, സഹസംവിധായകന് അനിരുദ്ധന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here