അരുൺ ജയ്റ്റ്‌ലി ഇന്ന് തലസ്ഥാനത്ത്

arun-jaitley

കേരളത്തിൽ രാഷ്ട്രീയ സംഘട്ടനങ്ങളിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെയും കൊല്ലപ്പെട്ട പ്രവർത്തകരുടെ കുടംബാംഗങ്ങളെയും കാണാൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്തെത്തും.

രാവിലെ 11.15ന് പ്രത്യേക വിമാനത്തിൽ എത്തുന്ന ജയ്റ്റ്‌ലി കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ വീട്ടിലേക്ക് പോകും. പിന്നീട ശ്രീകാര്യത്തു നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും.

തുടർന്ന് അക്രമത്തിൽ പരുക്കേറ്റ ആർ.എസ്.എസ് നേതാവ് ജയപ്രകാശിന്റെ വസതി സന്ദർശിക്കും. ഉച്ചയ്ക്ക് ആറ്റുകാൽ അംബിക ഓഡിറ്റോറിയത്തിൽ അക്രമങ്ങളിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് മാധ്യമങ്ങളെ കാണും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top