ഗോരക്ഷകരെ ഇടിച്ചൊതുക്കി നാട്ടുകാർ

cow

പശുവിന്റെ പേരിൽ ആക്രമണം നടത്തിയ ഗോരക്ഷകരെ നാട്ടുകാർ ചേർന്ന് ഇടിച്ച് വീഴ്ത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. അൻപതോളം വരുന്ന ജനക്കൂട്ടമാണ് ഗോരക്ഷകരെ കൈകാര്യം ചെയ്തത്.

ഷ്രിഗോഡ പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പശുക്കളുമായി പോയ വാഹനം തടഞ്ഞ് ഗോരക്ഷകർ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോരക്ഷകർക്ക് നേരെ ആക്രമണം ഉണ്ടായത്. പൊലീസുമൊത്ത് അനധികൃത പശുക്കടത്ത് തടയാൻ ശ്രമിച്ച ഗോരക്ഷകർക്കാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്?.സംഭവത്തിൽ വാഹനത്തിന്റെ ഉടമയായ വാഹിദ് ഷെയ്കിനേയും ഡ്രൈവർ രാജു ഫത്രുഭായ് ഷെയ്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

cow savers beaten up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top