രാജ്ഭവന് മുന്നിൽ സിപിഎം ധർണ്ണ

cpm cpm dharna against slaughter cpm office attack hartal olavanna cpm state committee meet today

തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം രാജ്ഭവന് മുന്നിൽ സിപിഎം ധർണ്ണ. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദർശിക്കുമ്പോൾ മറുപടിയായാണ് സിപിഎമ്മിന്റെ രാജ്ഭവൻ ധർണ്ണ. ആർഎസ്എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ കുടുംബാംഗങ്ങളെ അണിനിരത്തിയാണ് ധർണ്ണ നടത്തുന്നത്.

കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ആർഎസ്എസ് നേതൃത്വം ആവശ്യപ്പെടുകയും അരുൺ ജയ്റ്റ്‌ലി കേരള്തതിലെത്തുകയും ചെയ്യുന്നത് കേരളത്തിൽ സംഘർഷം ഉണ്ടെന്ന് വരുത്തി തീർക്കാനാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ ആരേപണം.

സി.പി.എം ആക്രമണത്തിന്റെ ഭാഗമായാണ് രാജേഷ് കൊല്ലപ്പെട്ടതെന്ന് വരുത്തുന്നതിനൊപ്പം കേരളം രാഷ്ട്രീയ സംഘർഷങ്ങളുടെ നാടാണെന്ന് വരുത്താനുള്ള സംഘപരിവാർ ഗൂഢാലോചനയും കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തിനു പിന്നിലുണ്ടെന്ന് നേതാക്കൾ ആരോപിക്കുന്നു. തലസ്ഥാനത്ത് സമീപ ദിവസങ്ങളിൽ നടന്ന ആർഎസ്എസ് കലാപത്തിന്റെ യഥാർഥ്യം വിശദീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ജെയ്റ്റിലിക്ക് തുറന്ന കത്ത് എഴുതിയിട്ടുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top