എം.വിന്‍സന്‍റ് എം.എല്‍.എയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ എം.വിന്‍സന്‍റ് എം.എല്‍.എയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടശേഷമാണ് കോടതി വിധി പറയുന്നത് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.
എം വിന്‍സെന്റിന്റെ . പരാതിക്കാരിയായ സ്‌ത്രീയെ രണ്ടു പ്രാവശ്യം വീട്ടിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നിരന്തരമായി വിന്‍സന്റ് ഭീഷണിപ്പെടുത്തിയപ്പോഴാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. ഭീഷണിപ്പെടുത്തിയ വിവരം വീട്ടമ്മ ചിലരോട് പറഞ്ഞിരുന്നു. ഈ വിവരമറിയാവുന്ന അഞ്ചു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. . സാക്ഷികളുടെ മൊഴികളുടെ സി.ഡിയും പ്രോസിക്യൂഷൻ ഹാജരാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here