ആര്‍ത്തവ അശുദ്ധി നേപ്പാളില്‍ ഇനി ക്രിമിനല്‍ കുറ്റം

ആര്‍ത്തവ കാലത്ത് അശുദ്ധി കല്‍പിക്കുന്നത് ഇനി നേപ്പാളില്‍ ക്രിമിനല്‍ കുറ്റം. ഈ നിയമം നേപ്പാള്‍ പാര്‍ലമെന്റ് ബുധനാഴ്‌ച പാസാക്കി. ആര്‍ത്തവകാലത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുകയോ ഏതെങ്കിലും ആചാരം പിന്തുടരാന്‍ നിര്‍ബന്ധിക്കുകയോ ചെയ്‌താല്‍ ഇനി മുതല്‍ അത് കുറ്റമായി കണക്കാക്കും. മൂന്നുമാസം വരെ ജയില്‍ ശിക്ഷയും 3000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.
നേപ്പാള്‍ വിചിത്രമായി ആര്‍ത്തവ അശുദ്ധി പിന്തുടരുന്ന രാജ്യമാണ്. ചില മേഖലകളില്‍ ആര്‍ത്തവ കാലത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് ആട്ടിയോടിക്കുകു വരെ ചെയ്യാറുണ്ട്.ആര്‍ത്തവകാലത്തും സ്‌ത്രീകള്‍ അമ്മയാകുമ്പോഴും അവരെ മാറ്റി നിര്‍ത്തുകയും അയിത്തം പിന്തുടരുകയും ചെയ്യുന്ന ആചാരമായ ഛൗപാദിയും നേപ്പാളില്‍ പിന്തുടര്‍ന്ന് വരുന്നുണ്ട്. ഈ സമയങ്ങളില്‍ സ്‌ത്രീകള്‍ക്ക് മറ്റുള്ളവര്‍ കഴിക്കുന്ന ഭക്ഷണ സാധനങ്ങളോ വസ്‌ത്രങ്ങളോ തൊടാനോ ഉപയോഗിക്കാനോ സാധിക്കില്ല. ഛൗപാദി ആചരിക്കുന്നത് സുപ്രിം കോടതി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തടഞ്ഞിരുന്നെങ്കിലും, ഇന്നും ഇത് തുടരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here