ഈ മൂന്ന് മക്കളുമായി അച്ഛനും അമ്മയും തലശ്ശേരിയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം പോയത് ലഡാക്കിലേക്ക്

അല്ല മോനേ നിനക്കു ഈ മൂന്ന് മക്കളെയും കൊണ്ട് പോകാൻ പ്രാന്ത് ആണോ എന്ന് ,അതും നോർത്ത് ഇന്ത്യയിൽ?
തലശ്ശരിക്കാരന്‍ ബനി സദര്‍ ലേഹ് ലഡാക്കിലേക്ക് കാറില്‍ യാത്ര പ്ലാന്‍ ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യമാണിത്. കാരണം ബനിയുടെ ഇളയകുഞ്ഞിന്റെ പ്രായം രണ്ട് വയസ്സാണ്, മൂത്തയാള്‍ക്ക് ആറും. ഇവരെയും കൊണ്ടാണ് ബനി സദറും, ഭാര്യ ഷഹ്നാസും 27ദിവസം കൊണ്ട് പതിനായിരത്തോളം കിലോമീറ്റര്‍ യാത്ര ചെയ്ത് ലേ ലഡാക്കിലും അവിടെ നിന്ന് കാശ്മീരും എത്തിയത്.

20663997_1627549230652938_6387863365768596409_n

ആളിപ്പോള്‍ സ്റ്റാറാണ്.. ബനി മാത്രമല്ല, ഭാര്യയുെ കുഞ്ഞുങ്ങളും സ്റ്റാറാണ്.  ഈ കുടുംബയാത്രയെ കുറിച്ച് കണ്ടും കേട്ടും അറിഞ്ഞ നിരവധി പേരാണ് ഈ കുടുംബത്തെ ആശംസകള്‍ കൊണ്ട് പൊതിയുന്നത്.
ബനി സദറായിരുന്നു ടൂര്‍ പ്ലാനര്‍. ഭാര്യ ഷഹ്നാസും മക്കള്‍ ഫസ്സ സയാന്‍, ഹെസ്സ്, ഫൈസി എന്നിവരും ഈ തീരുമാനത്തെ ബാഗ് പാക്ക് ചെയ്ത് സപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ അന്നാണ് ഇവര്‍ ഈ വിശ്വ വിഖ്യാതമായ യാത്ര തുടങ്ങിയത്. യാത്രയ്ക്കുള്ള മുന്നോടിയായി റൂട്ട് മാപ്പ് പഠിച്ചു.. ടയറ് മാറ്റി. വിദേശത്ത് ജോലി ചെയ്യുന്ന ബനി വരുന്നതിന് മുമ്പ് തന്നെ അച്ഛന്‍ കാര്‍ സര്‍വീസ് ചെയ്ത് ഒരുക്കി വച്ചിരുന്നു. ലേഹ് ലഡാക് ഏസ്പീഡിഷൻ എന്ന ലോഗോവും ബോണറ്റിൽ ഒട്ടിച്ചതോടെ യാത്രയുള്ള സര്‍വ്വ സന്നാഹങ്ങളും ഒരുങ്ങി. ഇതിനിടെ സിനിമയിലേക്ക് വന്ന ഒരു റോളും ഒഴിവാക്കിയാണ് ബനിയും കുടുംബവും യാത്ര തുടങ്ങിയത്. കാശ്മീര്‍ വഴിയുള്ള യാത്രകള്‍ റിസ്ക് ആണെന്നു കേട്ടതോടെ യാത്രയ്ക്ക് മുമ്പ് ഇവര്‍ റൂട്ടൊന്നു മാറ്റിപ്പിടിച്ചു. ഷിംല വഴിയാക്കി റൂട്ട്.

20728182_1627549457319582_1080893437307087665_n

രാവിലെ പെരുനാൾ നിസ്കാരം കഴിഞ്ഞു വീട്ടിൽ എത്തി, എല്ലാം ഒന്നുടെ ചെക്ക് ചെയ്തു, പഞ്ചർ കിറ്റ്, ഫസ്റ്റ് എയിഡ് കിറ്റ് , എയർ കമ്പ്രെസ്സോർ , ടോർച്, അത്യാവശ്യം വേണ്ട മരുന്നുകൾ എല്ലാം, പിന്നെ ബോണറ്റിന്റെ മേലെ ഗോപ്രോ ആക്ഷൻ ക്യാമറയും ഫിക്സ് ചെയ്തു ജൂൺ 26 വൈകീട്ട് 4 മണിക്ക് തുടങ്ങിയ യാത്രയാണ്, അത് പിന്നീട് അവസാനിച്ചത് 27ദിവസങ്ങള്‍ക്ക് ശേഷം ലഡാക്കിലെത്തിയപ്പോഴാണ്. ഗോകർണ ആയിരുന്നു ആദ്യ ഡെസ്റ്റിനേഷന്‍. പിന്നെ ഗോവ, മുബൈ, താനെ, ഗുജറാത്ത്, രാജസ്ഥാന്‍ ഒടുക്കം ലഡാക്ക്. ലഡാക്ക് വരെ എത്തിയിട്ട് കാശ്മീര്‍ കാണാതെ മടങ്ങന്‍ ഇവര്‍ക്കായില്ല. കാര്‍ഗില്‍ വഴി കാശ്മീരിലെ സോണ്‍ മാര്‍ഗ്ഗിലും ഇവരെത്തി. അമര്‍നാഥ് കൂട്ടക്കൊല നടന്നതിനാല്‍ പതിനഞ്ച് മണിക്കൂര്‍ ഇവര്‍ക്ക് കാറില്‍ തന്നെ കഴിയേണ്ടതായും വന്നു. അവിടെ നിന്ന് ന്യൂഡല്‍ഹി, ആഗ്ര, ഗ്വാളിയോര്‍, നാഗ്പൂര്‍ എന്നിവിടങ്ങള്‍ കൂടി സന്ദര്‍ശിച്ചാണ് ഈ യാത്രാ സംഘം തലശ്ശേരിയില്‍ തിരിച്ച് എത്തിയത്. 1,09,000രൂപയാണ് ഈ യാത്രയ്ക്ക് ഇവര്‍ക്ക് ചിലവായത്.

20637928_1627549590652902_2299392393950731882_n

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top