വാഹന ഇൻഷുറൻസ് അടയ്ക്കാൻ പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധം

pollution

ഇനി മുതൽ വാഹന ഇൻഷുറൻസ് അടയ്ക്കണമെങ്കിൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് സുപ്രീം കോടതി. ഇൻഷുറൻസ് നൽകുന്നതിന് പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ റോഡിലിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും അതുവഴി വായു മലിനീകരണം കുറയ്ക്കുന്നതിനായാണ് പുതിയ നിർദ്ദേശം. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top