ബ്ലൂ വെയിൽ മരണക്കളി; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

cm sends letter to pm regarding blue whale game

ബ്ലൂ വെയിൽ മൊബൈൽ ഗെയിം വ്യാപിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഈ ഗെയിം ഇന്ത്യയിൽ പലയിടത്തും ജീവനുകൾ അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളിൽ നിന്നു മനസ്സിലാക്കാൻ സാധിക്കുന്നത്. ഗെയിം നിരോധിച്ച് ഇന്റർനെറ്റിൽ ലഭ്യമല്ലാതാക്കാൻ വിവിധ വകുപ്പുകൾ ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്ലൂവെയിൽ സമൂഹത്തിനാകമാനം ഭീഷണിയാണെന്നും അടിയന്തരപ്രാധാന്യത്തോടെ ഇതിനെതിരായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.

cm sends letter to pm regarding blue whale game

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top