മുരുകന്റെ മരണം; കൊല്ലം മെഡിട്രീന ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നു

കൊല്ലം മെഡിട്രീന ആശുപത്രിയില്‍ മുരുകനെ കൊണ്ട് വരുമ്പോള്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നുവെന്ന് സൂചന. കൊല്ലത്ത് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അപടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ അന്വേഷണ സംഘം ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിച്ചിട്ടുണ്ട്.വീഴ്ച വരുത്തിയ ഡോക്ടര്‍മാരുടെ മൊഴി എടുക്കാനാണ് അന്വേഷണ സംഘം പ്രത്യേക പാനല്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ന്യൂറോ സര്ജന് ഇല്ലാത്ത കാരണമാണ് വേറെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നാണ് മെഡിട്രീന ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
ആരോഗ്യ വിഭാഗം നേതൃത്വം നല്കുന്ന സംഘമാണ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്. സംഘം ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുരുകനെ കൊണ്ട് പോയ കൊല്ലത്തെ ആശുപത്രികളിലും, തിരുവനന്തപുരെ മെഡിക്കല്‍ കോളേജിലും പരിശോധന നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here