ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന്

bjp state leadership meet

ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന്  തൃശൂരില്‍ ചേരും. മെഡിക്കല്‍കോഴ വിവാദത്തിൽ  അച്ചടക്ക നടപടി എടുത്തതിന് ശേഷമുള്ള യോഗമാണിത്.

മെഡിക്കല്‍കോഴയും, പാര്‍ട്ടി സംഘട്ടനങ്ങളുമെല്ലാം യോഗത്തില്‍ ചര്‍ച്ചയാവും. ബിജെപിയ്ക്കുള്ളില്‍ ഗ്രൂപ്പ് പോരും മുറുകുകയാണ്. ഇത് ഇന്നത്തെ യോഗത്തില്‍ മറനീക്കി പുറത്ത് വരാനും സാധ്യതയുണ്ട്.

അതിനിടെ പാലക്കാടെത്തിയ ആര്‍എസ്എസ് മേധാവി  മോഹന്‍ഭാഗവത് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.കുമ്മനം ശോഭ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെ കൂടികാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്.കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടികാഴ്ചയിൽ ചർച്ചയാകും. സ്വാതന്ത്ര്യ ദിനത്തിൽ ഭാരതീയം 2017 പരിപാടിയിലും മോഹൻ ഭാഗവത് പങ്കെടുക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top