വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദ്ദിച്ചത് കൊണ്ടാകാമെന്ന് പൊലീസ്

vinayakan

പോലീസ് മര്‍ദ്ദനത്തില്‍ മനം നൊന്ത് ആത്മഹത് ചെയ്ത വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദ്ദിച്ചത് കൊണ്ടാകാമെന്ന് പൊലീസ്. പോലീസ് സ്റ്റേഷനില്‍ വിനായകനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പാവറട്ടി പോലീസ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

പാവറട്ടി സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെയുള്ള അഞ്ച് പൊലീസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സംഭവ സമയത്ത് താന്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നുവെന്നാണ് എസ്‌ഐ വ്യക്തമാക്കിയത്. ജൂലൈ 17 നാണ് പാവറട്ടി പോലീസ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത്. പിറ്റേദിവസം വിനായകനെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

എന്നാല്‍ പോലീസ് വിനായകനെ മര്‍ദ്ദിച്ചെന്ന് ഒപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്ത ശരത് മൊഴി നല്‍കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top