ആകാശവാണി പ്രാദേശിക വാർത്തയ്ക്ക് അറുപതാം പിറന്നാൾ

ആകാശവാണി പ്രാദേശിക വാർത്തക്ക് ഇന്ന് അറുപത് വയസ്സ്. തിരുവനന്തപുരം പ്രാദേശിക നിലയത്തിൽനിന്ന് അറുപത് വർഷങ്ങൾക്ക് മുമ്പ് 1957 ഓഗസ്റ്റ് 15 നാണ് ആദ്യമായി പ്രാദേശിക വാർത്ത പ്രക്ഷേപണം ചെയ്തത്.
മലയാളം വാർത്തകൾ ഡൽഹിയിൽ നിന്നായിരുന്നു മുൻപ് പ്രക്ഷേപണം ചെയ്തിരുന്നത്. പിന്നീട് ഇത് തിരുവനന്തപുരത്തേക്ക് മാറ്റി. അനന്തപുരി എ.എഫ്.എം സ്റ്റേഷൻ കൂടാതെ കൊച്ചി, മഞ്ചേരി, കവരത്തി എന്നിവിടങ്ങളിലേക്കും എഫ്.എം വാർത്തകൾ തയ്യാറാക്കുന്നതും തിരുവനന്തപുരം പ്രാദേശിക വാർത്താ വിഭാഗമാണ്.
കൂടാതെ വാർത്താധിഷ്ഠിത പരിപാടികളായ വാർത്താ തരംഗിണി, വാർത്താ വീക്ഷണം, നിയമസഭയിൽ ഇന്ന്, ജില്ലാ വൃത്താന്തം എന്നിവയും തിരുവനന്തപുരം പ്രാദേശിക വാർത്താ വിഭാഗമാണ് തയ്യാറാക്കുന്നത്.
തിരുവനന്തപുരം നിലയം ഔദ്യോഗികമായി കമ്മിഷൻ ചെയ്തത് 1943 മാർച്ച് 12 നാണ്. 1950 മുതൽ നാട്ടുരാജ്യങ്ങളിലെ റേഡിയോ നിലയങ്ങളെ ഓൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്ത് തുടങ്ങി. 1950 ഏപ്രിൽ ഒന്നിന് ട്രാവൻകൂർ റേഡിയോയും ഏറ്റെടുത്തപ്പോൾ ആകാശവാണിയുടെ ആസ്ഥാനം മാറ്റുകയായിരുന്നു തിരുവിതാംകൂർ ദിവാന്റെ ഔദ്യോഗിക വസതിയിലേക്ക് മാറ്റുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here