സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം

ഇന്ത്യക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. രാജ്യം ഇന്ന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുള്‍ക്ക് നേതൃത്വം നല്‍കുമ്പോഴും ഗോരഖ്പൂരിലെ കുരുന്നുകളുടെ മരണം ഒരു വിങ്ങലായി നിലനില്‍ക്കുകയാണ്.രാവിലെ 7.30ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവര്‍ണ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മോദിയുടെ നാലാമത്തെ ചെങ്കോട്ട പ്രസംഗമാണിത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തിയത്.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയിലാണ് സ്വാതന്ത്ര്യദിനാഘോഷം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലുമടക്കം എല്ലാ പ്രധാന കേന്ദ്രങ്ങളിലും പോലീസ്, അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ വിവിധ തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
independence day