മോഹന്‍ ഭാഗവതിന് ദേശീയപതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്ക്

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് പാലക്കാട് ജില്ലാ കളക്ടര്‍ വിലക്കി.പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്ക്കൂളിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തേണ്ടിയിരുന്നത്.

എയിഡഡ് സ്ക്കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തരുതെന്നും ജന പ്രതിനിധിയോ, അധ്യാപകനോ പതാക ഉയര്‍ത്തണമെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. അതേസമയം മോഹന്‍ ഭാഗവത് തന്നെ പതാക ഉയര്‍ത്തുമെന്ന വെല്ലുവിളിയുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top