മോഹൻ ഭാഗവതിനെതിരെ നടപടി

flag

ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകൂടിയായ കളക്ടറുടെ വിലക്ക് മറികടന്ന് പാലക്കാട് എയ്ഡഡ് സ്‌കൂളിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പതാക ഉയർത്തിയതിനെതിരെ നടപടിയെടുത്തേക്കും. നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടർ പി മേരിക്കുട്ടി സർക്കാരിന് റിപ്പോർട്ട് നൽകും. സ്‌കൂളിലെ പ്രധാനമ അധ്യാപകനെ സസ്‌പെൻഡ് ചെയ്യണമെന്നും കേസെടുക്കണമെന്നുമാണ് കളക്ടർ ആവശ്യപ്പെടുന്നത്.

അതേസമയം മൂത്താന്തറ കർണ്ണകിയമ്മൽ സ്‌കൂളിൽ നടന്ന മോഹൻ ഭാഗവത് പങ്കെടുത്ത പതാക ഉയർത്തൽ ചടങ്ങിൽ ദേശീയ ഗാനം ആലപിച്ചില്ല. പകരം വന്ദേമാതരം ആണ് ആലപിച്ചത്. ഈ വിഷയത്തിൽ പ്രധാന അധ്യാപകനെതിരെയും കേസെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top