സന ഫാത്തിമയുടെ വീട്ടില്‍ മന്ത്രി ഇ ചന്ദ്രശേഖരനെത്തി

കാസര്‍ഗോഡ് പാണത്തൂരില്‍ ഒഴുക്കില്‍ പെട്ട് മുങ്ങി മരിച്ച മൂന്ന് വയസുകാരി സന ഫാത്തിമയുടെ വീട്ടില്‍ സാന്ത്വനവുമായി മന്ത്രി ഇ ചന്ദ്രശേഖരനെത്തി. കുടുംബത്തിന് സംസ്ഥാന സര്‍ക്കാറിന്റെ സഹായധനം കൈമാറിയാണ് മന്ത്രി കൈമാറി. ജില്ലാകളക്ടറോടൊപ്പമാണ് മന്ത്രി ചന്ദ്രശേഖരന്‍ പാണത്തൂര്‍ ബാപ്പുങ്കയത്തെ സനഫാത്തിമയുടെ വീട്ടിലെത്തിയത്. വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് സന ഒഴുക്കില്‍ പെട്ട വീടിനോട് ചേര്‍ന്നുള്ള നീര്‍ച്ചാലും സന്ദര്‍ശിച്ചു.
ഒരാഴ്ചക്കാലം പുഴയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയ ഉദ്യോഗലസ്ഥര്‍ക്ക് നന്ദി അര്‍പ്പിച്ച് കൊണ്ട് നടത്തിയ പരിപാടിയിലും മന്ത്രി പങ്കെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here