റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും; പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

pulsor suni madam not made up story says pulsar suni

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷ പ്രതിഭാഗം ഇന്ന് നല്‍കും.

കേസുമായി ബന്ധപ്പെട്ട  മാഡം ഒരു സിനിമാനടിയാണെന്നും പേര് രഹസ്യമൊഴിക്കു ശേഷം വെളിപ്പെടുത്തുമെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം എസിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top