ഗോരഖ്പുര്‍ ദുരന്തം: ഓക്‌സിജന്‍ വിതരണത്തില്‍ കൃത്രിമം നടന്നതായി റിപ്പോര്‍ട്ട്

ഓക്‌സിജന്റെ അഭാവത്തെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ മരിച്ച ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് ആശുപത്രിയിലെ അഴിമതികളുടെ കഥ പുറത്ത്. ഓക്‌സിജന്‍ വാങ്ങുന്നതും വീണ്ടും നിറയ്ക്കുന്നതും രേഖപ്പെടുത്തുന്ന ലോഗ് ബുക്കില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുള്ളതായി പ്രദേശിക ഭരണകൂടം കണ്ടെത്തി.
ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിലച്ചതിന്റെ ഉത്തരവാദിത്വം പുഷ്പ സെയില്‍സിനാണെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമെ ആശുപത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ ഡോ. ആര്‍.കെ. മിശ്ര, അനസ്‌തേഷ്യ വിഭാഗം മേധാവി സതീഷ് കുമാര്‍ എന്നിവരുടെ അസാന്നിധ്യത്തെതയും റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്.
ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം സതീഷ് കുമാറിനാണ്.
സതീഷ് കുമാറും ഫാര്‍മസി മേധാവി ഗജന്‍ ജയ്‌സ്വാള്‍ ഓക്‌സിജന്‍ സിലണ്ടറിന്റെ ലഭ്യത പരിശോധിക്കാനോ, ലോഗ് ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Gorakhpur mishap secrets revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here