കൊച്ചി നടിയെ അക്രമിച്ച കേസ്; രമ്യ നമ്പീശന്റെ മൊഴിയെടുത്തു

remya nambeesan questioned

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശന്റെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബിൽ വച്ച് ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.

രാവിലെ പത്തുമണി മുതൽ ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചയ്ക്ക് 12.15 ഓടെയാണ് അവസാനിച്ചത്. രമ്യയുടെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് നടിയെ പൾസർ സുനിയും സംഘവും തട്ടിക്കൊണ്ടു പോയത്. ഇക്കാര്യങ്ങൾ ചോദിച്ചറിയാനാണ് രമ്യയെ പൊലീസ് വിളിപ്പിച്ചത്. തൃശൂരിൽ നിന്നും നടി കൊച്ചിയിലെ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഇതിനുശേഷം കുറെ ദിവസങ്ങൾ നടി തങ്ങിയതും രമ്യയ്‌ക്കൊപ്പം ആയിരുന്നു. നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് രമ്യ.

 

remya nambeesan questioned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top