സുരാജും അശ്വതിയും തിരിച്ചെത്തുന്നു ഫ്ളവേഴ്‌സ്‌ കോമഡി സൂപ്പർനൈറ്റിലൂടെ

CSN-03-08

പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ അവർ തിരിച്ചുവരുന്നു; മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടും അവതാരക അശ്വതിയും. ഫഌവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റിലൂടെതന്നെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. കോമഡി സൂപ്പർ നൈറ്റിന്റെ മൂന്നാം സീസണിലാണ് സുരാജും അശ്വതിയും വീണ്ടും ക്ഷ്രേകർക്ക് മുന്നിലേക്കെത്തുക.

CSN-03-01 (1)ഓഗസ്റ്റ് 21 തിങ്കൾ മുതൽ രാത്രി 8.30 നാണ് പരിപാടി സംപ്രേക്ഷണമാരംഭിക്കുന്നത്.
ഫഌവഴ്‌സ് ആരംഭിച്ച നാൾ മുതൽ സൂപ്പർ ഹിറ്റായി തുടരുന്ന കോമഡി സൂപ്പർ നൈറ്റിന്റെ അവതാരക ജോഡികളായിരുന്ന സുരാജ് വെഞ്ഞാറമൂടും അശ്വതിയും ഒരു ചെറിയ ഇടവേളക്ക് ശേഷം തിരിച്ചെത്തുമ്പോൾ ഹാസ്യത്തിന്റെ പുത്തൻ കാഴ്ചകളാണ് പ്രേക്ഷകർക്കായി ഒരുങ്ങുന്നത്.

CSN-03-07മലയാളത്തിലെയും, അന്യഭാഷാ ചിത്രങ്ങളിലെയും അതിഥി താരങ്ങളും, കോമഡി സ്‌കിറ്റുകളും വൺമാൻ ഷോയുമായി അരങ്ങുതകർക്കുന്ന കോമഡി സൂപ്പർനൈറ്റ് ഈ ഓണക്കാലം മുതൽ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ചിരിപടർത്തുമെന്നതിൽ സംശയമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top