ചിരിച്ച് ചിരിച്ച് ബാലൻസ് തെറ്റി അധ്യാപിക മരിച്ചു

woman-dies-laughing-too-hard

ചിരിച്ച് ചിരിച്ച് ബാൽക്കണിയിൽനിന്ന് വീണ് അധ്യാപിക മരിച്ചു. മകളോടും അവളുടെ കൂട്ടുകാരികളോടും സംസാരിച്ച് ചിരിക്കുന്നതിനിടെയാണ് ഷാരോൺ റഗോലി(50) ബാലൻസ് തെറ്റി ബാൽക്കെണിയിൽനിന്ന് താഴെ വീണത്. അമേരിക്കക്കാരിയായ ഷാരോൺ കുടുംബത്തോടൊപ്പം മെക്‌സിക്കോയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു അവർ. വീടിന്റെ ബാൽക്കണിയിലിരുന്ന് ചിരിക്കുമ്പോൾ ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയിൽ തലച്ചോറിന് ക്ഷതമേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top