ഡല്‍ഹിയില്‍ സ്ത്രീധന പീഡനം; യുവതിയെ തീ കൊളുത്തി കൊന്നു

dowry

ഡല്‍ഹിയില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു യുവതിയെ തീകൊളുത്തിക്കൊന്നു. വികാസ്പുരി സ്വദേശിനി പര്‍വിന്ദര്‍ കൗറാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗുര്‍തരണ്‍ സിംഗിം ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് തന്നെ അപകടപ്പെടുത്തിയതെന്ന് പര്‍വിന്ദര്‍ മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ഭര്‍ത്താവിനേയും സഹോദരനേയും പോലീസ് അറസ്റ്റിലായിട്ടുണ്ട്. ഭര്‍ത്താവിന്റെ അമ്മ ഒളിവിലാണ്. 2012ലാണ് ഇവര്‍ വിവാഹിതരായത്. ഒരു കുഞ്ഞുണ്ട്. വിവാഹം കഴിഞ്ഞതുമുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം പത്ത് ലക്ഷം രൂപ ചോദിച്ചിരുന്നു. ഇത് കൊടുക്കാത്തതിനെ തുടര്‍ന്നാണ് വഴക്ക് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top