അത് കോപ്പിയടിയല്ല, വിക്രം വേദയുടെ സംഗീത സംവിധായകന്‍

തമിഴ്നാട്ടില്‍ നിന്നെത്തി, കേരളത്തില്‍ വിജയകരമായി ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയാണ് വിക്രം വേദ. സിനിമയോളം തന്നെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചതാണ് ചിത്രത്തിലെ പാട്ടുകളും, ബിജിഎമ്മും. മലയാളിയായ സിഎസ് സാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. സാം സംഗീത സംവിധാനം നിര്‍വഹിച്ച മൂന്നാമത്തെ ചിത്രമാണിത്.
തനനതനനനാ എന്ന് തുടങ്ങുന്ന ബിജിഎമ്മാണ് ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഈ ബിജിഎം ഒരു മലയാളി സിനിമയില്‍ നിന്ന് കടമെടുത്തതാണെന്ന് കാണിച്ച് വിമര്‍ശകര്‍ രംഗത്തെത്തി. എന്നാല്‍ കാക്ക കരഞ്ഞതുമേ എന്ന് തുടങ്ങുന്ന ഈ പടത്തിലെ തന്നെ ഗാനത്തിന്റെ വരികളില്‍ നിന്നാണ് ആ ബിജിഎം രൂപം കൊണ്ടതെന്ന് സാം ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു. വേറെ പടത്തില്‍ നിന്ന്മ്യൂസിക്കല്‍ റഫറന്‍സ് ഒന്നും എടുത്തിട്ടില്ല.
വല്യ ബാനറില്‍ വര്‍ക്ക് ചെയ്യുന്നതിന്റെ ഒരു പേടി തനിക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും രണ്ട് തീം ഉണ്ടാക്കി. എല്ലാം അവര്‍ സ്വീകരിച്ചു എന്നാണ് സത്യം. വര്‍ക്ക് ചെയ്യാനുള്ള എല്ലാ ഫ്രീഡവും അണിയറ പ്രവര്‍ത്തകര്‍ തരികയും ചെയ്തുവെന്നും സാം പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ പൂര്‍ണ്ണ രൂപം കാണാം
sam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here