പശുക്കൾക്ക് നേരെ ആസിഡ് ആക്രമണം
ഉത്തർപ്രദേശിൽ പശുക്കൾക്ക് നേരെ ആസിഡ് ആക്രമണം വ്യാപകാവുന്നു. ആഗ്രയ്ക്ക് സമീപം കർമനയിൽ കഴിഞ്ഞ ദിവസം 15 പശുക്കൾക്ക് നേര ആക്രമണം നടന്നു. പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പശുക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഇവയെ പരിശോധിച്ച ഡോക്ടർമാർ പറയുന്നത്.
സംഭവത്തിൽ പ്രദേശവാസികളുടെ ഭാഗത്ത് നിന്നും പ്രതിഷേധം രൂക്ഷമായതോടെ അന്വേഷണം നടത്താൻ ജില്ലാ മജിസ്ട്രേറ്റ് പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. മൃഗഡോക്ടർമാരും അഡീഷണൽ സിറ്റി മജിസ്ട്രേറ്റും പോലീസ് ഉദ്യോഗസഥരും അടങ്ങുന്ന സംഘം പ്രദേശത്തെത്തി സ്ഥിതിഗതികൾ വിശകലനം ചെയ്തു.
acid attack against cow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here