കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ടു

riyas maulavi murder case blood stained clothes found RSS worker murdered kannur ramanthali murder case cpm lawyer presented convict part

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്‍ വെട്ടേറ്റു മരിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ്   തിരൂര്‍ പുളിഞ്ചോട്ടിലാണ് വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. റോഡരികില്‍ വെട്ടേറ്റ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു വിപിന്‍. മാരകമായി വെട്ടേറ്റ വിപിനെ പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് വിപിന്‍. ആറ് മാസം മുമ്പായിരുന്നു ഫൈസല്‍ കൊല ചെയ്യപ്പെട്ടത്.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ് ഇപ്പോള്‍ വിപിന്റെ മൃതദേഹം. പോസ്റ്റുമോര്‍ട്ടത്തിനായി അല്‍പസമയത്തിനകം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top