കേരളവർമ്മയിൽ പൂജ്യം വോട്ട് നേടി എ.ബി.വി.പി. ചരിത്രം കുറിച്ചു

നിരന്തരം വാർത്തകളിൽ ഇടം നേടിയ തൃശൂർ കേരളം വർമ്മ കോളേജ് ഒരു വാർത്ത കൂടി സൃഷ്ടിക്കുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ഒരു സീറ്റിൽ എ.ബി.വി.പി. ക്ക് സ്ഥാനാർത്ഥിയുടെ വോട്ട് പോലും ലഭിച്ചില്ല. ഈ സീറ്റിലാകട്ടെ ജയിച്ചത് എ.ഐ.എസ്.എഫ്. സ്ഥാനാർത്ഥിയും. ആകെ 30 സീറ്റുകൾ ഉള്ള തൃശൂർ കേരളവർമ കോളേജിൽ ഇത്തവണ ചരിത്ര വിജയമാണ് എസ്.എഫ്.ഐ നേടിയിരിക്കുന്നത്. ആകെയുള്ള 30 സീറ്റുകളിൽ 29 സീറ്റും എസ്.എഫ്.ഐ പിടിച്ചെടുത്തപ്പോൾ ഒരെണ്ണം ജയിച്ചത് എ.ഐ.എസ്.എഫ് സ്വതന്ത്രനായിരുന്നു. എന്നാൽ എ.ഐ.എസ്.എഫ് ജയിച്ച സീറ്റിൽ എ.ബി.വി.പി ക്ക് ഒരു വോട്ട് പോലുമില്ലെന്നതാണ് ചരിത്രമാകുന്നത്.
ആകെ വോട്ടുകളിൽ എ.ബി.വി.പി സ്ഥാനാർഥിയുടെ വോട്ട് പോലും എ.ബി.വി.പി ക്ക് കിട്ടിയില്ല എന്ന കണക്കുകൾ സത്യമാണെങ്കിൽ വോട്ട് ആർക്ക് മറിച്ചു എന്ന ചോദ്യം വരും നാളുകളിൽ സംഘടനക്കുള്ളിൽ ഉയർന്നുവരുമെന്ന് ഉറപ്പാണ്. എന്ന് മാത്രമല്ല ഇടതുപക്ഷത്തെ സി പി ഐയുടെ വിദ്യാർത്ഥി സംഘടനയ്ക്ക് ആ ഒരു സീറ്റിൽ മാത്രം വോട്ട് മറിച്ചു നൽകിയത് ബി ജെ പിയെ പോലും ക്ഷീണിപ്പിക്കും.
കാനം രാജേന്ദ്രനും കുമ്മനം രാജശേഖരനും ഇതൊക്കെ അറിഞ്ഞോ?
വിദ്യാർത്ഥി സമരങ്ങളുടെ പേരിൽ നിരന്തരം പഴി കേൾക്കേണ്ടി വന്ന എസ്.എഫ്.ഐ. സംഘപരിവാർ ശക്തികളുമായി ഇവിടെ നിരന്തരം പോരാട്ടത്തിലായിരുന്നു. എസ്.എഫ്.ഐ. ഇവിടെ ബീഫ് ഫെസ്റ്റ് നടത്തിയതും , അദ്ധ്യാപിക ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റും അതിനെ തുടർന്നുണ്ടായ കോലാഹലങ്ങളും കാനം രാജേന്ദ്രൻ മറക്കാനിടയില്ല. പക്ഷെ എ.ബി.വി.പി. സ്ഥാനാത്ഥിയുടെ അടക്കം വോട്ട് മറിച്ച് ഒരു സീറ്റ് നേടുക എന്നത് സി പി ഐക്കും എ.ഐ.എസ്.എഫിനും ഗുണം ചെയ്യുമോ എന്നത് ചർച്ചയാകും.
ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്
1. ഇരു സംഘടനകളും ഒരുമിച്ച് ചർച്ച ചെയ്തതാണോ ഈ വോട്ടിങ് പാറ്റേൺ നിശ്ചയിച്ചത് ?
2. ഇരു സംഘടനകളുടെയും മാതൃസംഘടനകളുടെ അനുവാദം ഇക്കാര്യത്തിൽ ഉണ്ടായിരുന്നോ ?
3. സ്ഥാനാർത്ഥികൾ അവരുടെ സ്വന്തം നിലയ്ക്കാണ് കാര്യങ്ങൾ തീരുമാനിച്ചതെങ്കിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നോ ?
4. ജയിച്ച സ്ഥാനാർത്ഥിയെ എ.ഐ.എസ്.എഫ്. പുറത്താക്കുമോ ?
എ.ഐ.എസ്.എഫ് വിജയിച്ച ഒരു സീറ്റിൽ എസ്.എഫ്.ഐ ക്കും എ.ബി.വി.പി ക്കും സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. ഇതിൽ എ.ഐ.എസ്.എഫ് വിജയിച്ചപ്പോൾ എസ്.എഫ്.ഐ രണ്ടാം സ്ഥാനത്തെത്തി. ചെയർമാൻ ഉൾപ്പെടെ മുഴുവൻ ജനറൽ സീറ്റുകളും എസ്.എഫ്.ഐ ജയിച്ചിരുന്നു.
abvp with zero vote in college union election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here