കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം

kochi metro hartal creates 50 percent decrease in metro income

മെട്രോ സർവിസ് മഹാരാജാസ് കോളജ് വരെ നീട്ടുന്നതിനാൽ നിലവിലെ സമയക്രമത്തിൽ മാറ്റം വരുത്തി കൊച്ചി മെട്രോ. നിലവിൽ ആറുമണിക്കു പുറപ്പെടുന്ന സർവ്വീസിലാണ് മാറ്റം വരിക. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടുവരെ രാവിലെ എട്ടുമണിക്കാകും സർവിസ് തുടങ്ങുക.

അണ്ടർ 17 ഫിഫ ലോകകപ്പ് തുടങ്ങുന്നതിന്റെ മുന്നോടിയായി മെട്രോ മഹാരാജാസ് വരെ നീട്ടുകയാണ്. ഒക്ടോബർ ആദ്യവാരത്തിലാണ് ലോകകപ്പ് തുടങ്ങുന്നത്. അതിനു മുന്നോടിയായി മെട്രോ സർവ്വീസ് കമ്മീഷൻ ചെയ്യുന്നതിനാണ് കെഎംആർഎൽ സമയക്രമം മാറ്റുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top