ബിഎസ്എൻഎൽ ഓണം സർപ്രൈസ് എത്തി

ഓണത്തിന് വൻ സർപ്രൈസ് നൽകി ബിഎസ്എൻഎൽ. ഓണം പ്രമാണിച്ച് ബി.എസ്.എൻ.എൽ. പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
188 രൂപയ്ക്ക് റീചാർജ് ചെയ്താൽ 220 രൂപയുടെ ടോക് ടൈമും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്നതാണ് ഒരു ഓഫർ. 14 ദിവസത്തേക്കാണിത്. രണ്ടാമത്തെ പ്ലാൻ പ്രകാരം 289 രൂപക്ക് റീചാർജ് ചെയ്യുമ്പോൾ 28 ദിവസത്തേക്ക് 340 രൂപയുടെ ടോക് ടൈമും ഒരു ജി.ബി. ഡേറ്റയും ലഭിക്കും.389 രൂപയ്ക്ക് ഒരുമാസത്തേക്ക് 460 രൂപയുടെ ടോക് ടൈമും ഒരു ജി.ബി. ഡേറ്റയും ലഭിക്കും. വിവിധ ടോപ് അപ്, റീചാർജ് കൂപ്പണുകൾക്ക് ഓണം ഓഫറായി മുഴുവൻസമയമൂല്യം ലഭിക്കും.
കൂടാതെ വോയ്‌സ്എസ്.എം.എസ്. എസ്.ടി.വി. കോമ്പോ തുടങ്ങിയ റീചാർജുകൾ കേരളത്തിനു പുറത്തും ഉപയോഗിക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
BSNL onam offers
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here