ഫ്‌ളവേഴ്‌സ് ഓണം എക്‌സ്‌പോ ശ്രദ്ധേയമാകുന്നു

ഓണക്കാഴ്ചകളും വിപണിയുമൊരുക്കി ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഓണം എക്‌സ്‌പോയ്ക്ക് മികച്ച സ്വീകരണം. ഓഗസ്റ്റ് 25 ന് ആരംഭിച്ച എക്‌സ്‌പോ സെപ്തംബർ 6 വരെ കൊല്ലം കന്റോൺമെന്റ് മൈതാനത്താണ് നടന്നുവരുന്നത്. വ്യാപാരോത്സവങ്ങളുടേയും അമ്യൂസ്‌മെന്റ് പാർക്കുകളുടേയും, രുചിക്കൂട്ടുകളുടേയും വിസ്മയലോകമാണ് 13ദിവസം കൊല്ലം പട്ടണത്തിൽ ജനങ്ങൾക്കായി ഫ്‌ളവേഴ്‌സ് ഒരുക്കിയിരിക്കുന്നത്.
എക്‌സ്‌പോ പ്രദർശന വേദി അതിന്റെ വൈവിധ്യം കൊണ്ട് കൂടിയാണ് ശ്രദ്ധേയമാകുന്നത്. ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ഇവിടെയുണ്ട് എന്നതും എക്‌സ്‌പോയുടെ പ്രത്യേകതയാണ്.
ഓണക്കോടിയ്ക്കായി ലോകോത്തര ബ്രാന്റുകളുടെ വസ്ത്ര ശേഖരം, അലങ്കാര മത്സ്യങ്ങൾ, കാർഷികോത്പന്നങ്ങളുടെ പ്രദർശനം, മലബാർ വിഭവങ്ങൾ തുടങ്ങിയവയും എക്‌സ്‌പോയിൽ ഒരുക്കിയാണ് ഫഌവേഴ്‌സ് ഈ ഓണം വൈവിധ്യമാക്കുന്നത്.
എക്‌സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ട് 6ന് നടക്കും. കൊല്ലം മേയർ രാജേന്ദ്ര ബാബു, കൊല്ലം എംഎൽഎ എം മുകേഷ്, സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാൽ, കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, ഫഌവേഴ്‌സ് എം ഡി ആർ ശ്രീകണ്ഠൻ നായർ എന്നിവർ ചേർന്ന് എക്‌സ്‌പോ ഉദ്ഘാടനം നിർവ്വഹിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here