Advertisement

മകന്‍ കൊള്ളയടിക്കപ്പെട്ടു; ട്വീറ്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് സുഹാസിനി

August 28, 2017
Google News 1 minute Read
suhasini

ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ട മകന് വേണ്ടി സുഹാസിനിയുടെ ട്വീറ്റ്. സഹായവുമായി ആരാധകര്‍!

ഇന്നലെ വെനീസിന് അടുത്ത് ബെലുനോയില്‍ വച്ച് സുഹാസിനിയുടേയും മണിരത്നത്തിന്റെയും മകന്‍ നന്ദന്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. വിവരം അറിഞ്ഞ സുഹാസിനി തൊട്ടടുത്ത നിമിഷം തന്നെ ട്വിറ്ററിലൂടെ തന്റെ മകന്റെ കാര്യം പുറംലോകത്തെ അറിയിച്ചു. വെനീസ് എയര്‍പോര്‍ട്ടിന് സമീപം ആരെങ്കിലും ഉണ്ടോ? തന്റെ മകന്‍ അവിടെ കൊള്ളയടിക്കപ്പെട്ടു. അവനെ എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ ആരെങ്കിലും സഹായിക്കുമോ എന്നാണ് പോസ്റ്റില്‍ ഉണ്ടായിരുന്നത്. നിരവധി യാത്രക്കാര്‍ രക്ഷകരായെത്തി. നന്ദനെ സുരക്ഷിതമായി എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും ചെയ്തു. മകന്‍ സുരക്ഷിതനാണെന്ന് കാണിച്ച് സുഹാസിനി തൊട്ടടുത്ത ദിവസം തന്നെ ട്വീറ്റ് ചെയ്തു.

suhasini

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here