ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ തുടക്കമാകും

തക്ബീർ ധ്വനികളിൽ മുങ്ങി മക്കയിൽ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ തുടക്കമാകും. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ നാളെ മിനായിൽ എത്തിച്ചേരുന്നതോടെയാണ് ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകുന്നത്.
തർവിയത്തിന്റെ ദിനമായ നാളെ പകലും രാത്രിയും മിനായിൽ തങ്ങുന്ന ഹാജിമാർ വ്യാഴാഴ്ച നടക്കുന്ന അറഫാസംഗമത്തിന് സജ്ജരാകും. തിരക്ക് കണക്കിലെടുത്ത് ഇന്ന് മധ്യാഹ്ന നിസ്‌കാരത്തിന് ശേഷം തന്നെ മക്കയിൽ നിന്ന് മിന ലക്ഷ്യമാക്കി തീർഥാടകപ്രവാഹം തുടങ്ങും. മിനായിലെത്തുന്ന ഹാജിമാർ പ്രാർഥനകളിലും ആരാധനാ കർമങ്ങളിലും മുഴുകും.
വ്യാഴാഴ്ച സുബ്ഹി നിസ്‌കാരത്തോടെ ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാ സംഗമത്തിനായി അറഫാ മൈതാനത്തേക്കു പ്രയാണമാരംഭിക്കും. മധ്യാഹ്‌ന നിസ്‌കാരത്തോടെയാണ് അറഫാസംഗമത്തിന് തുടക്കമാകുക.
ഇന്ന് ഉച്ചയോടെ മിനായിലേക്കു പോകാനാണ് ഇന്ത്യൻ ഹാജിമാർക്കുള്ള നിർദേശം. മലയാളി ഹാജിമാരിൽ ഒരു വിഭാഗം രാത്രിയോടെയായിരിക്കും മിനായിലേക്കു തിരിക്കുക. നാളെ സുബ്ഹിയോടെ മുഴുവൻ ഇന്ത്യൻ ഹാജിമാരും മിനായിൽ എത്തിച്ചേരും.
hajj begins tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here