ആൾദൈവം രാംപാലിനെ കുറ്റവിമുക്തനാക്കി

കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന ഹരിയാനയിലെ ആൾദൈവം രാംപാലിനെ കോടതി കുറ്റവിമുക്തനാക്കി. 2006 ൽ റോഹ്തകിൽ രാംപാലിന്റെ അനുയായികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് വിധി. ഹിസാറയിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
കൊലപാതക കേസിൽ 2014 നവംബർ 18നാണ് രാംപാലിനെ അറസ്റ്റു ചെയ്തത്. രാംപാലിന്റെ മകനും അടുത്ത അനുയായി അറിയപ്പെടുന്ന പുരുഷോത്തം ദാസുമടക്കം 70 പേരെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
ഹിസാറിലെ രാം പാലിന്റെ സത്‌ലോക് ആശ്രമത്തിൽ നിന്ന് ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസും നിലനിൽക്കുന്നുണ്ട്. അഞ്ച് സ്ത്രീകളുടെയും പതിനൊന്ന് മാസം പ്രായമായ കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ആശ്രമത്തിനുള്ളിൽ നിന്ന് 250 പാചക വാതക സിലിണ്ടറുകളും പോലീസ് പിടിച്ചെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here