Advertisement

തമ്പാനൂര്‍ ബസ്റ്റാന്റില്‍ ഉറങ്ങിക്കിടന്നവരെ തല്ലിയ സെക്യൂരിറ്റി ഗാര്‍ഡിനെതിരെ കേസ് എടുത്തു

August 31, 2017
Google News 3 minutes Read
security guard

തിരുവനന്തപുരത്ത് തമ്പാനൂരിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രാത്രി ഉറങ്ങിക്കിടന്നവരെ ക്രൂരമായി മര്‍ദ്ദിച്ച സെക്യൂരിറ്റി ഗാര്‍ഡിനെതിരെ കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രി  12.30ഓടെയായിരുന്നു സംഭവം. സ്റ്റാന്‍ഡിലെ സെക്യൂരിറ്റി ഗാര്‍ഡായ വിജയകുമാര്‍ ആണ് യാതൊരു പ്രകോപനവുമില്ലാതെ ഉറങ്ങിക്കിടന്നവരെയെല്ലാം മര്‍ദ്ദിച്ചത്. ചൂരല്‍ വടികൊണ്ടായിരുന്നു മര്‍ദ്ദനം.

നല്ല ഉറക്കത്തിലായിരുന്ന പലര്‍ക്കും എന്തിനാണ് തങ്ങള്‍ളെ മര്‍ദ്ദിക്കുന്നതെന്ന് പോലും മനസിലായില്ല. അടികൊണ്ട സതീഷ് എന്നയാള്‍ തല്ലിയതിന്റെ കാരണം ചോദിച്ചപ്പോള്‍ വിജയകുമാര്‍ തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. സെക്യൂരിറ്റി ഗാര്‍ഡിന്റെ അനുയായികളും സതീഷിനെ മര്‍ദ്ദിച്ചു. ചൂരല്‍വടി കൊണ്ട് മുഖത്തും സതീഷിന് മര്‍ദ്ദനം ഏല്‍ക്കുന്നതും വീഡിയോയില്‍ ഉണ്ട്. പ്രശ്‌നത്തില്‍ മറ്റ് യാത്രക്കാരും ഇടപെട്ടതോടെ സ്ഥലത്ത് പോലീസും എത്തി.  വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.


security guard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here