മോദി മന്ത്രിസഭയിൽ നിന്നും രാജി

മോദി മന്ത്രിസഭയിൽ നിന്നും രാജീവ് പ്രതാപ് റൂഡി രാജി വച്ചു . നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രിയാണ് രാജീവ് പ്രതാപ് റൂഡി. കൂടുതൽ രാജി ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്. ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹൻ സിങ്, ജല വിഭവ സഹമന്ത്രി സഞ്ജീവ് ബല്യാൻ, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ് സിങ് എന്നിവരുടെ സ്ഥാനവും തെറിക്കും. ബി ജെ പി പ്രസിഡണ്ട് അമിത്ഷായുടെ ആവശ്യപ്രകാരമാണ് രാജി. പാർട്ടി പ്രവർത്തനങ്ങളിലേക്ക് മടങ്ങാനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം.
Rajiv Pratap Rudy resigns
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here