ഫ്‌ളവേഴ്‌സ് ഓണം ഷോപ്പിങ്ങ് ഫെസ്റ്റിവൽ; കേരളക്കര ഇതുവരെ കണ്ടിട്ടില്ലാത്ത 14 പുത്തൻ റൈഡുകൾ ശ്രദ്ധയാകർഷിക്കുന്നു

കൊല്ലം കന്റോൺമെന്റ് മൈദാനിയിൽ ഫഌവേഴ്‌സ് സംഘടിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ഓണം ഷോപ്പിങ്ങ് ഫെസ്റ്റിവലിൽ ജനത്തിരക്കേറുന്നു. ഓഗസ്റ്റ് 25 ന് ആരംഭിച്ച എക്‌സ്‌പോയിലെ ഇതുവരെയുള്ള താരം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ഓമനമൃഗങ്ങളും, അക്വേറിയത്തിൽ ജലറാണിമാരും ആയിരുന്നെങ്കിൽ ഇന്നത്തെ താരം മൗദാനിയിലെ അമ്യൂസ്‌മെന്റ് പാർക്കാണ്.
മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ 14 പുതിയ റൈഡുകളാണ് എത്തിയിരിക്കുന്നത്. പല റൈഡുകളും കേരളത്തിൽ തന്നെ ആദ്യമാണ്. ഓണക്കാലം കുട്ടികൾക്ക് അവധിക്കാലം കൂടിയായതിനാൽ നിരവധി പേരാണ് കുടുംബസമേതം റൈഡുകളിൽ കയറാനും, ഷോപ്പിങ്ങ് ഫെസ്റ്റിവലിൽ പങ്കാളികളാകാനും ദിനംപ്രതി വന്നുചേരുന്നത്.
കഴിഞ്ഞ ദിവസം സിനിമാറ്റിക് ഡാൻസും ഗാനമേളയും നടന്നിരുന്നു. വൈകുന്നേരത്തോടെ നടക്കുന്ന കലാമേളയ്ക്കും ആസ്വാദകരേറെയാണ്.
ഓഗസ്റ്റ് 25 ന് ആരംഭിച്ച എക്‌സ്‌പോ സെപ്തംബർ പത്ത് വരെ നടക്കും. കൊല്ലം കന്റോൺമെന്റ് മൈതാനത്താണ് പ്രദർശനം. അഭൂതപൂർവ്വമായ ജനപങ്കാളിത്തം കൊണ്ട് മേള ശ്രദ്ധയാകർഷിക്കുകയാണ്. സമീപ ജില്ലകളിൽ നിന്നുപോലും ആളുകൾ പ്രദർശന നഗരിയിലേക്കെത്തുന്നുണ്ട്.
flowers onam shopping festival 14 new rides introduced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here